ഒരു കര്‍ഷകഭവനത്തിന്റെ പരിസരങ്ങളിലാണു് ഈ കഥ അരങ്ങേറുന്നതു്. ഒരു പൂച്ച എലിയെ പിടിക്കാനുള്ള ശ്രമത്തിലാണു്. ഭയന്നുവിറച്ചു് ജീവനുംകൊണ്ടോടി തൊഴുത്തില്‍ ചെന്നുകയറുന്ന എലി ഒരു പശുവിന്റെ പിന്‍ഭാഗത്തിനടിയിലെത്തുമ്പോള്‍ പശു ഒരു കുന്തി ചാണകം വീഴിക്കുകയും എലി അതിനടിയില്‍പ്പെടുകയും ചെയ്യുന്നു. നല്ലതെന്നു കരുതി എലി ചാണകത്തിനുള്ളില്‍ അനങ്ങാതെ ഒളിച്ചിരിക്കുന്നു. പക്ഷേ, അപ്പോഴേക്കും തൊഴുത്തിലെത്തുന്ന പൂച്ച ചാണകം മാത്രമല്ല, അതില്‍നിന്നും പുറത്തേക്കു നീണ്ടുനില്‍ക്കുന്ന വാലും കാണുന്നു! എലിയെ വാലില്‍ കടിച്ചു പുറത്തെടുത്തു് പൂച്ച ആസ്വാദ്യതയോടെ ശാപ്പിടുന്നു.

ഗുണപാഠം:

1. നിന്റെ തലയില്‍ തൂറുന്നവനെല്ലാം നിന്റെ ശത്രു ആവണമെന്നില്ല.

2. നിന്നെ തീട്ടത്തില്‍നിന്നും വലിച്ചെടുക്കുന്നവനെല്ലാം നിന്റെ മിത്രമാവണമെന്നില്ല.

3. നീ മുഴുവനും തീട്ടത്തില്‍ മുങ്ങിയിരിക്കുമ്പോള്‍, ചുരുങ്ങിയപക്ഷം, ഒത്തിരി വാലുപൊക്കാതെയെങ്കിലുമിരിക്കുക!