പറന്നുയരുവാന്‍ചിറകുതേടിപ്പെന്‍‌
‍ഗ്വിനുകളേപ്പോലീപ്പഴംകുടിലിന്റെ
യഴികളില്‍പിടിച്ചനന്തവിസ്തൃതി
യലകള്‍തീര്‍ക്കുന്നപ്രപഞ്ചസീമയില്‍
മിഴിപതിച്ചുകൊണ്ടിരുന്നുപോയെത്ര
യുഗങ്ങളെത്രയോകറുത്തസന്ധ്യകള്‍..

ഒരിക്കലെന്‍തടിച്ചിറകിലായിരം
മിനുത്തതൂവലുംമുളയ്ക്കുമെന്നൊരു
നനുത്തസങ്കല്‍പമണിഞ്ഞുഞാനെന്റെ
വ്രണിതസൗഭാഗ്യമിറുത്തുനല്‍കിയോ
രിതളുകള്‍ചിക്കിച്ചികഞ്ഞുനിര്‍വൃതി
യടഞ്ഞിരിക്കുന്നതണുത്തസന്ധ്യകള്‍..

അകലെയെങ്ങോനിന്നരികിലെത്തിയ
ന്നണച്ചുനിര്‍ത്തിയെന്‍കരളിലെത്രയോ
സരസമന്ത്രങ്ങളുരച്ചുവാനിലേ
ക്കുയര്‍ന്നുപൊങ്ങുവാന്‍വിളിച്ചിറക്കിയി
ട്ടകന്നുപോയെങ്ങോമറഞ്ഞമാസ്മര
മധുരനാദത്തിന്‍കുയില്‍‍ക്കിളി..

കവിതചൊല്ലുമീനദിക്കരയിലെ
പുളകമായ്‌വിരിഞ്ഞുയര്‍ന്നനിന്‍രാഗ
ചലിതവെണ്മണിച്ചിലങ്കതന്‍‌
ലോലമദനരോമാഞ്ചശതങ്ങളില്‍
പതഞ്ഞുനിന്നൊരെന്‍ലളിതസൗഭാഗ്യ
മുണര്‍ത്തിവിട്ടതാംതുടിപ്പുമായ്‌
പ്രണയസംഗീതശ്രുതിവിഭൂഷക
ളണിഞ്ഞുവീണ്ടുമെന്‍കനവിലെ
കണിമലര്‍ക്കൊമ്പിലിരുന്നുചുണ്ടുക
ളുരുമ്മിമോഹങ്ങളുണര്‍ത്തുവാന്‍
ഒരുങ്ങിയെത്തുന്നദിനത്തിനായ്ക്കാത്തു
കഴിഞ്ഞിടുന്നനിന്‍കതിര്‍‍ക്കിളി..

കിളിയെനിക്കന്നുപറഞ്ഞുതന്നതാം
കഥയിലെക്കാതല്‍തിരഞ്ഞുമാത്തുയി
ലുണര്‍ത്തുപാട്ടിന്റെലഹരിതേടിയും
വിരിഞ്ഞനാള്‍തന്നെകൊഴിഞ്ഞസ്നേഹത്തിന്‍‌
‍വ്രണിതസൗഭാഗ്യമിറുത്തുനല്‍കിയോ
രിതളുകള്‍ചിക്കിച്ചികഞ്ഞുനിര്‍വൃതി
യടഞ്ഞിരിക്കുന്നമരിച്ചസന്ധ്യകള്‍...!!!