എനിക്കെന്നെ കഷണിക്കണം

October 4, 2009
എനിക്കെന്നെ കഷണിക്കണം
ഓരോരോ കഷണങ്ങളും
വെവ്വേറെ പൊതിഞ്ഞു്
ഒരു കുടത്തിലടയ്ക്കണം.

വേദനിക്കാന്‍ ഒരു കഷണം
ആനന്ദിക്കാന്‍ ഒരു കഷണം
വിലയിരുത്താനും വിലപേശാനും
വിളകൊയ്യാനും വിധിയെഴുതാനും
പ്രണയിക്കാനും പ്രഹരിക്കാനും
വേറേ വേറേ കഷണങ്ങള്‍!

ആത്മകഥയുടെ ആലിംഗനങ്ങള്‍
ആക്ഷേപത്തിന്റെ അട്ടഹാസങ്ങള്‍
കരുണാപരമായ കാപട്യങ്ങള്‍
പദ്യങ്ങളായി ഗദ്യങ്ങളായി
ഓരോന്നിനേയും വെട്ടിനുറുക്കി
കെട്ടുകളാക്കി കുടത്തിലടയ്ക്കണം.

നിരത്തിലെ മുഴക്കത്തില്‍
‍തിരക്കിലെ ഞെരുക്കത്തില്‍
ശ്വാസം മുട്ടി ചാവാതിരിക്കാന്‍
എനിക്കെന്നെ പൊളിച്ചുപണിയണം
കൊത്തിനുറുക്കി പലതാക്കണം
ഓരോരോ കഷണങ്ങളും
വെവ്വേറെ പൊതിഞ്ഞു്
ഒരു കുടത്തിലടയ്ക്കണം.

ഭാരങ്ങള്‍ സ്വയം ചുമക്കാന്‍
ഭാഗങ്ങള്‍ ബാദ്ധ്യസ്ഥരാണു്.
അതിനവര്‍ തയ്യാറാവണം.
അതിനുള്ള സമയമായി.
അതിനാണീ കഷണിക്കല്‍.
എന്നും അവരെ മുലയൂട്ടാന്‍
എനിക്കു് മനസ്സില്ല.
ഞാനവരുടെ കാമധേനുവോ?

വിഷം കലരാത്ത ശുദ്ധവായു
സ്വതന്ത്രമായി ശ്വസിക്കാന്‍,
ഭയമില്ലാതെ ജീവിക്കാന്‍,
എനിക്കു് ഞാനാവാന്‍,
ഒരു വികേന്ദ്രീകരണം.
അത്രമാത്രം....
 

വേശ്യയും വിശ്വാസിയും

October 4, 2009
വേശ്യ! ജോലി ചെയ്തു് കൂലി വാങ്ങുന്നവള്‍!
കൊടുക്കാന്‍ കഴിയാത്തതു് അവള്‍ വാഗ്ദാനം ചെയ്യാറില്ല
കൊടുക്കുന്നതിനേ അവള്‍ കൂലി വാങ്ങാറുള്ളു
കൂലി വാങ്ങാന്‍ അവള്‍ക്കറിയുകയും ചെയ്യാം
നൂലുകോര്‍...

Continue reading...
 

വെറുതെ.. ഒരു കവിത പോലെ...

October 4, 2009
ഒരു മൗനരാഗത്തിന്‍ നിറമുള്ള നിമിഷങ്ങള്‍
ഒരു ഗാനസാമ്രാജ്യമാവാം
സ്വപ്നസുരലോകസൗഭാഗ്യമാവാം..
അണയുന്ന മലര്‍മാസം പകരുന്ന ദാഹങ്ങള്‍
നിലനില്‍പ്പിന്‍ സാരാംശമാവാം
നിന്റെ അനുരാഗസായൂജ്യമാവാം..

...

Continue reading...
 

ബ്ലോഗനിസം - ഒരു അത്യാസന്നകവിത

October 4, 2009
പലതും സംഭവിച്ചു ഭൂലോകത്തില്‍..
ചരിത്രം സൃഷ്ടിക്കുന്ന സംഭവങ്ങള്‍..

പട്ടി കുരച്ചു.. ബൗ.. ബൗ..
പൂച്ച കരഞ്ഞു.. മ്യാ......വൂ..
നീര്‍ക്കുതിര..?

[നീര്‍ക്കുതിര എന്തു് ചെയ്യാന്നാ പറേണെ? കൂവീന്നൊ, കൊക്കീന്നൊ,...

Continue reading...
 

മൂട്ടപ്പടയുടെ കടി

October 4, 2009
കട്ടിലുണ്ടൊന്നെന്‍വീട്ടില്‍ കിടക്കുവാന്‍ കട്ടിലില്‍
മൂട്ടയുമുണ്ടൊന്നെന്നെക്കടിക്കാനുറക്കത്തില്‍..

ചില്ലുജാലകത്തില്‍ വില്‍ക്കാന്‍ വച്ചനാളിലീക്കട്ടില്‍
കണ്ടനേരത്തേ തിരിച്ചറിഞ്...

Continue reading...
 

മരണത്തിന്റെ മടിയില്‍‌

October 4, 2009
തളരുന്നതനുവുമതിലിടറുന്നൊരുമനസ്സും
ഇരുളൊഴുകുമൊരുവനവുമതിലുറയുംകുളിരും
വഴിയറിയാവിജനതയുമതിലെയൊരുമരവും
ഇലനിറയുമതിനടിയിലഭയമൊരുനിമിഷം
വിളറിവീണവിഫലസ്വപ്നമധുമലരിനരികെ
കതിരൊളിയിലിള...

Continue reading...
 

നഷ്ടസ്വര്‍ഗ്ഗം

October 4, 2009
ഡിസംബര്‍മാസത്തിലെ തണുത്തസന്ധ്യകളിലൊന്നില്‍
മന്ദഹാസമൂടുപടത്തിനുപിന്നിലൊളിപ്പിച്ചവേദനയുമായി
നിന്റെനേത്രങ്ങള്‍ക്കുമാത്രംരചിക്കാന്‍കഴിയുന്നശൈലിയില്‍
കഴിഞ്ഞകാലങ്ങളിലെങ്ങോകൈമോ...

Continue reading...
 

ഉപാസന

October 4, 2009
പറന്നുയരുവാന്‍ചിറകുതേടിപ്പെന്‍‌
‍ഗ്വിനുകളേപ്പോലീപ്പഴംകുടിലിന്റെ
യഴികളില്‍പിടിച്ചനന്തവിസ്തൃതി
യലകള്‍തീര്‍ക്കുന്നപ്രപഞ്ചസീമയില്‍
മിഴിപതിച്ചുകൊണ്ടിരുന്നുപോയെത്ര
യുഗങ്ങളെത്രയ...

Continue reading...
 

നാറാണത്തു് ഭ്രാന്തന്‍

October 4, 2009
(ഒരു പഴയ കവിത)

ബ്രഹ്മിഷ്ഠവരരുചി ബ്രഹ്മസായൂജ്യം നല്‍കാന്‍
ശുദ്രയാം പറച്ചിയെ കൈമാടി വിളിച്ചപ്പോള്‍
ബ്രഹ്മാണ്ഡമിരുണ്ടില്ല, സ്വര്‍ഗ്ഗങ്ങള്‍ ഗര്‍ജ്ജിച്ചില്ല
പറയി പ്രസവിച്ചൂ പന്ത്രണ്ടുക...

Continue reading...
 

c.k.babu


എന്‍റെ പോസ്റ്റുകള്‍ PDF-ല്‍

Categories

Blog Archive

 

ജാലകം

 

chintha.com

 

Share/Bookmark

 

 

 

 

 

 

പോസ്റ്റുകള്‍ ഇതുവരെ