പറഞ്ഞുകേട്ട കഥയാണു്‌...

രണ്ടു്‌ ബെഡുഇന്‍ സുഹൃത്തുക്കള്‍ മരുഭൂമിയിലൂടെ ഒരു ദീര്‍ഘയാത്ര പോവുകയായിരുന്നു.

(മരുഭൂമിയിലെ കാഴ്ചകള്‍ വളരെ സൂക്ഷിച്ചു് വിലയിരുത്തേണ്ട കാര്യമാണു്. ആളൊഴിഞ്ഞ മരുഭൂമിയില്‍ കാണപ്പെടുന്നതു് ദൈവമായിക്കൂടെന്നില്ല!)

അനേകദിവസങ്ങള്‍ നീണ്ടുനിന്നേക്കാവുന്ന യാത്ര. ഇടയ്ക്കിടെ മരുപ്പച്ചകള്‍ കണ്ടെങ്കിലും, സഹായിയായി കൂടെ ഉണ്ടായിരുന്ന ഒട്ടകം വെള്ളം കുടിക്കാന്‍ തയ്യാറായില്ല. ദിവസങ്ങള്‍ നീണ്ടു. ഒട്ടകം വെള്ളം മാത്രം കുടിക്കുന്നില്ല. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ സുഹൃത്തുക്കള്‍ അടുത്ത മരുപ്പച്ചയുടെ അടുത്തെത്തിയപ്പോള്‍ ഒരു പദ്ധതി ആസൂത്രണം ചെയ്തു. ഒരുവന്‍ ഒട്ടകത്തിന്റെ വായ്‌ വെള്ളത്തില്‍ ചേര്‍ത്തു് പിടിക്കുക, രണ്ടാമത്തവന്‍ ഒട്ടകത്തിന്റെ മലദ്വാരത്തില്‍ വായ്‌ ചേര്‍ത്തുവച്ചു് ശക്തിയായി ശ്വാസം വലിക്കുക! ഈ തത്വം ഉപയോഗിച്ചു് പരീക്ഷണശാലകളില്‍ പിപ്പെറ്റില്‍ ദ്രാവകം നിറയ്ക്കാന്‍ കഴിയുമെങ്കില്‍ ഒട്ടകത്തിന്റെ കാര്യത്തില്‍ അതു് എന്തുകൊണ്ടു് സാദ്ധ്യമാവാതിരിക്കണം? ഒട്ടകത്തിന്റേയും വായ്‌ മുതല്‍ മലദ്വാരം വരെ തത്വത്തില്‍ ഒരു കുഴലുതന്നല്ലോ!

പറഞ്ഞു, ചെയ്തു! ഒരുവന്‍ ഒട്ടകത്തിന്റെ വായ്‌ വെള്ളത്തില്‍ ചേര്‍ത്തു് പിടിക്കുന്നു. അടുത്തവന്‍ "പിപ്പെറ്റിന്റെ" മറ്റേ തലയില്‍ വായ്‌ ചേര്‍ത്തുവച്ചു് ആഞ്ഞു് ശ്വാസം വലിക്കുന്നു! കുറേ നേരത്തെ കഠിനമായ ശ്വാസംവലിയ്ക്കുശേഷം അവന്‍ കൂട്ടുകാരനോടു് വിളിച്ചുപറഞ്ഞു:

"നീ ആ ഒട്ടകത്തിന്റെ വായ്‌ ഒത്തിരി താഴ്ത്തി പിടിക്കാതെ! എനിക്കെന്റെ വായില്‍ ചെളി മാത്രമേ കിട്ടുന്നുള്ളു!"