മുള്ളന്‍പന്നികളുടെ ഇണചേരല്‍ ഒരു പാപമല്ല, പാപമോചനമാണു്.

"പന്നി" എന്നു് വിളിക്കുമ്പോള്‍ തിരിഞ്ഞുനോക്കേണ്ടിവരുന്നതാണു് പന്നികളുടെ ശാപം!

പാന്‍റ്‌സും, ഷൂസും ധരിക്കേണ്ട ആവശ്യമില്ലാത്തതു് തേരട്ടകളുടെ ഭാഗ്യം!

തേരട്ടകള്‍ക്കു് കാലുവീക്കം വരാത്തതു് അവയുടെ ഭാഗ്യം! അല്ലെങ്കില്‍ എത്ര കാലുകളില്‍ അവ ദിവസേന രാവിലെ ത്രൊംബോസിസ്‌പ്രതിരോധകാലുറകള്‍ വലിച്ചുകയറ്റുകയും, വൈകുന്നേരം ഊരിമാറ്റുകയും ചെയ്യണമായിരുന്നു!

മുലകൊണ്ടു് കച്ച കെട്ടാറായാലേ മുലക്കച്ചയുടെ വിലയറിയൂ!

ഒരിക്കലും പൊരുത്തപ്പെടാത്ത രണ്ടു് പ്രതിഭാസങ്ങളാണു് സഭയും, ജനാധിപത്യവും!

സമഗ്രാധിപത്യം കൊതിക്കുന്നവര്‍ ജനാധിപത്യം വിലമതിക്കുമോ? അം‌ഗീകരിക്കുമോ?

തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും - ബൈബിള്‍വാക്യം. (സാരാംശം: ഉയര്‍ത്തപ്പെടാനാണു് മനുഷ്യര്‍‌ ശ്രമിക്കേണ്ടതു്!)

അന്വേഷിക്കുന്നവന്‍ കണ്ടെത്തും - ബൈബിള്‍ വാക്യം. (അന്വേഷിക്കേണ്ടതു് എന്തെന്നും, അതു ദൈവം എന്നെ പണ്ടേ കാണിച്ചുതന്നു എന്നും സുവിശേഷിക്കലാണു് അടുത്തപടി!)

അദ്ധ്വാനിക്കുന്നവരെയും, ഭാരം ചുമക്കുന്നവരെയും ഞാന്‍ ആശ്വസിപ്പിക്കും. (free of charge?)

ഷണ്ഡന്മാരായി ജനിച്ചവരുണ്ടു്; മനുഷ്യര്‍ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുണ്ടു്; സ്വര്‍ഗ്ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ടു് - ബൈബിള്‍വാക്യം. (പൂരകം: ഷണ്ഡന്മാര്‍‌ ഷണ്ഡത്വത്തെ പുകഴ്‌ത്തുകയും, സാമാന്യമനുഷ്യരെ മുഴുവന്‍ ഷണ്ഡന്മാരാക്കാന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു!)